റിലയൻസ് കോവിഡ് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഏപ്രിൽ 14 വരെ സൗജന്യ ഇന്ധനം നൽകും

Posted on: March 31, 2020

കൊച്ചി : കേരളത്തിലെ 12 ജില്ലകളിൽ ഉള്ള 37 റിലയൻസ് പെട്രോൾ പമ്പുകൾ ഏപ്രിൽ 14 വരെ കോവിഡ്-19 രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്ക് ദിവസേന 50 ലിറ്റർ ഇന്ധനം സൗജന്യമായി നൽകും. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസാണ് ഈ സേവനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിലും കാണിച്ചാൽ സൗജന്യ ഇന്ധനം ലഭ്യമാകും.