കൊറോണ മരണം 20,000 കടന്നു ; രോഗബാധിതർ നാലര ലക്ഷം

Posted on: March 26, 2020

ന്യൂഡൽഹി : ലോകത്ത് കൊറോണ മരണം 20,543 കടന്നു. രോഗബാധിതരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടായിരം പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്.

ഇറ്റലിയിൽ 7503 പേരും ഇറാനിൽ 2077 പേരും കൊറോണബാധിച്ച് മരണമടഞ്ഞു. ഇറ്റലിയിൽ ഇന്നു മാത്രം 683 പേരാണ് മരണമടഞ്ഞത്. ജർമ്മനിയിൽ രോഗബാധിതരുടെ എണ്ണം 33,000 കടന്നു.

ബ്രിട്ടണിൽ ചാൾസ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. കൊട്ടാരത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം കൊട്ടരത്തിൽ തന്നെ ഐസലേഷനിലായിരുന്നു.

TAGS: Coronavirus | COVID-19 |