എംസിഎഫ്എൽ ഓഹരികൾക്ക് ഓപ്പൺ ഓഫറുമായി പോഡർ

Posted on: December 5, 2014

Saroj-Poddar-Zuari-Big

മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് പിടിച്ചടക്കാൻ ദീപക് ഫെർട്ടിലൈസേഴ്‌സ് ശ്രമം തുടരുന്നതിനിടെ സരോജ് പോഡറുടെ സുവാരി ഫെർട്ടിലൈസേഴ്‌സ് ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 91.92 രൂപ പ്രകാരം 25.90 ശതമാനം ഓഹരികൾ സമാഹരിക്കാനാണ് സരോജ് പോഡർ ഒരുങ്ങുന്നത്. 282.19 കോടി രൂപയാണ് ഓപ്പൺ ഓഫറിന്റെ മുതൽ മുടക്ക്.

നിലവിൽ സുവാരി ഫെർട്ടിലൈസേഴ്‌സിന് എംസിഎഫ്എല്ലിൽ 16.47 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 15.05 ശതമാനം ഓഹരിപങ്കാളിത്തമുള്ള യുണൈറ്റഡ് ബ്രൂവറീസിന്റെ പിന്തുണയും സരോജ് പോഡർക്കുണ്ട്. കിംഗ്ഫിഷർ ഫിൻവെസ്റ്റ് മുഖേന മറ്റൊരു 2.01 ശതമാനം ഓഹരികളും വിജയ് മല്യയുടെ നിയന്ത്രണത്തിലാണ്. വിജയ് മല്യയുടെ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ രണ്ടാനമ്മ റിതു മല്യയെ മാംഗളൂർ കെമിക്കൽസ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

ദീപക് ഫെർട്ടിലൈസേഴ്‌സിന് എംസിഎഫ്എല്ലിൽ 32 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. സെപ്റ്റംബറിൽ ദീപക് ഫെർട്ടിലൈസേഴ്‌സ് 93.60 രൂപ പ്രകാരം ഓപ്പൺ ഓഫർ പ്രഖ്യാപിച്ചിരുന്നു.