റിലയന്‍സിലും വര്‍ക്ക് അറ്റ് ഹോം

Posted on: March 20, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാരോട് വീടുകളില്‍ നിന്ന് ജോലിചെയ്യാന്‍ നിര്‍ദേശിച്ചു. അതേസമയം, പൊതു ജനങ്ങളുമായി ഇടപഴകുന്ന ആശുപത്രി, ചില്ലറവ്യാപാരം, ടെലികോം മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെയാണ് നടപടി.

ജീവനക്കാരുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി മൂന്നുദിവസം കൂടുമ്പോള്‍ പ്രത്യേകയോഗവും വിളിച്ചിട്ടുണ്ട്. കമ്പനിയുടെ എല്ലാ ഓഫീസുകളിലും ഉത്പാദനകേന്ദ്രങ്ങളിലും അണുനശീകരണ സംവിധാനം ഏര്‍പ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി. മാര്‍ച്ച് 31 വരെയാണ് മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.