പൊതുമേഖലാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍

Posted on: March 20, 2020

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ എട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ മറ്റു ബാങ്കുകളിലേക്ക് മാറ്റി നിയമിച്ചു. പൊതുമേഖലാ ബാങ്ക് ലയനത്തിന് മുന്നോടിയായാണ് ഇത്.

സഞ്ജയ് കുമാര്‍, വിജയ് ദുബേ എന്നിവരെ പഞ്ചാബ് നാഷണനല്‍ ബാങ്കിലും അജിത് കുമാര്‍ ദാസിനെ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലും ബിരു പക്ഷമിശ്രയെ യൂണിയന്‍ ബാങ്കിലും എസ്. കൃഷ്ണനെ കനറാ ബാങ്കിലും അജയ് കെ. ഖുറാനയെ ബാങ്ക് ഓഫ് ബറോഡയിലും നിയമിച്ചു. കെ. രാമചന്ദ്രനെ ഇന്ത്യന്‍ ബാങ്കിലെയും പി. ആര്‍. രാജഗോപാലിനെ ബാങ്ക് ഓഫ് ഇന്ത്യയിലെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാക്കി. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെയാണ് മാറ്റം.

TAGS: PSU Bank |