ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 100 : കേരളത്തിൽ 7677 പേർ നിരീക്ഷണത്തിൽ

Posted on: March 15, 2020

തിരുവനന്തപുരം : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 100 ആയി. പൂനെയിൽ മാത്രം 15 പേരുണ്ട്. മുൻകരുതലിന്റെ ഭാഗമായി കേരളത്തിൽ 7677 പേർ നിരീക്ഷണത്തിലാണ്.

തൃശൂരിൽ 1822 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 62 പേർ ആശുപത്രികളിലാണ്. എറണാകുളത്ത് 618 പേർ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ 1248 പേർ നിരീക്ഷണത്തിലും 29 പേർ ആശുപത്രികളിലുമാണ്. കണ്ണൂരിൽ 200 പേർ വീടുകളിൽ നിരീക്ഷണത്തിലും 42 പേർ ആശുപത്രികളിലുമാണ്.

TAGS: Coronavirus | COVID-19 |