വിപ്രോ ബ്രസീലിയൻ ഐടി കമ്പനി ഇൻഫോ സെർവറിനെ ഏറ്റെടുത്തു

Posted on: January 25, 2017

ബംഗലുരു : വിപ്രോ ബ്രസീലിയൻ ഐടി കമ്പനിയായ ഇൻഫോ സെർവറിനെ ഏറ്റെടുത്തു. 8.7 മില്യൺ ഡോളറിന്റേതാണ് ഇടപാട്. റെഗുലേറ്റർമാരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കൽ പൂർത്തിയാകും. നിരവധി ബ്രസീലിയൻ ബാങ്കുകൾക്ക് സോഫ്റ്റ്‌വേർ സേവനം നൽകുന്ന കമ്പനിയാണ് ഇൻഫോ സെർവർ. ഏറ്റെടുക്കൽ ലാറ്റിൻ അമേരിക്കയിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ വിപ്രോയെ സഹായിക്കും.

അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്‌സിക്കോ എന്നീ അഞ്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിലവിൽ വിപ്രോയ്ക്ക് സാന്നിധ്യമുണ്ട്. വളരുന്ന ലാറ്റിൻ അമേരിക്കൻ വിപണിയിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വിപ്രോ വൈസ് പ്രസിഡന്റ് (ഹെഡ്, ന്യൂ ഗ്രോത്ത് ആൻഡ് എമർജിംഗ് മാർക്കറ്റ്‌സ്) അങ്കൂർ പ്രകാശ് പറഞ്ഞു.