കോൺഗ്രസ് വട്ട പുൂജ്യം

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വട്ട പുൂജ്യം. ഒരു സീറ്റിലും ലീഡ് നേടാനായില്ല. ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിനിടയിൽ കോൺഗ്രസ് പുറത്തായി.

ചാന്ദിനി ചൗക്കിൽ സിറ്റിംഗ് എംഎൽഎ യും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അൽക്ക ലാംമ്പ രണ്ടാം സ്ഥാനത്താണ്. തങ്ങളുടെ വോട്ടുകൾ എഎപിക്ക് മറിഞ്ഞുവെന്നാണ് കോൺഗ്രസിന്റെ വാദം.

പൂനം ആസാദ്, ആദർശ് ശാസ്ത്രി, മുകേഷ് ശർമ്മ, അശോക് കുമാർ വാലിയ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പിന്നിലാണ്.