ഡൽഹിയിൽ ബിജെപിക്ക് 18 സീറ്റുകളിൽ ലീഡ്

Posted on: February 11, 2020

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 18 സീറ്റുകളിൽ ലീഡ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നേറാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 65 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ലീഡ് നേടിയിരുന്നു.

ഷഹീൻബാഗ് ഉൾപ്പെട്ട ഓഖ്‌ല, മനീഷ് സിസോദിയ മത്സരിക്കുന്ന പട്പട്ഗഞ്ച് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പ്രതീക്ഷ കൈവിടുന്നില്ലെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. പാർട്ടി പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ഉത്തരാവദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.