പി. പരമേശ്വർജിക്ക് ജന്മനാട് വിട നൽകി

Posted on: February 10, 2020

ആലപ്പുഴ : പി. പരമേശ്വർജിക്ക് ജന്മനാട് കണ്ണീരോടെ വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഋഷി തുല്യമായ ജീവിതം നയിച്ച ജ്ഞാന സൂര്യനെ അവസാനമായി ഒരു നോക്ക് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങൾ ആലപ്പുഴ മുഹമ്മയിലെ താമരശേരി ഇല്ലത്തേക്ക് ഒഴുകിയെത്തി.

ആർഎസ്എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി അന്തിമോപചാരമർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, വി. മുരളീധരൻ, മിസോറാം ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ സംഘപരിവാർ നേതാക്കളെല്ലാം സംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ തലസ്ഥാനത്ത് ആദരാഞ്ജലകൾ അർപ്പിച്ചു.