May 2024
പി. പരമേശ്വർജിക്ക് ഇന്ന് യാത്രാമൊഴി
Posted on: February 10, 2020
തിരുവനന്തപുരം :ഇന്നലെ അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ പി. പരമേശ്വർജിക്ക് കേരളം ഇന്ന് യാത്രാമൊഴി നൽകും. ഉച്ചകഴിഞ്ഞ് 2.30 ന് ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശേരിൽ ഇല്ലത്താണ് സംസ്കാരം. പരമേശ്വർജിയുടെ മൂത്ത സഹോദരന്റെ കൊച്ചുമകൻ പ്രദീപ് അന്ത്യകർമ്മങ്ങൾ നിർവഹിക്കും. സംസ്കാരചടങ്ങുകൾക്കു ശേഷം അനുസ്മരണ സമ്മേളനം ചേരും.
കൊച്ചിയിൽ നിന്നും ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ച പരമേശ്വർജിയുടെ ഭൗതികശരീരം ഇന്നു രാവിലെ ഏഴ് വരെ ഭാരതീയ വിചാരകേന്ദ്രം സംസ്കൃതി ഭവനിലും തുടർന്ന് രാവിലെ 10.30 വരെ വിജെടി ഹാളിലും പൊതുദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ജീവിതത്തിന്റെ നാനതുറകളിലുംപെട്ട ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട പരമേശ്വർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
TAGS: Bharatheeya Vichara Kendram | BJP | P. Parameswaran | Padma Shri | Padma Vibhushan | Rashtriya Swayamsevak Sangh | RSS | Vivekananda Kendra |