കുസാറ്റിൽ എസിഇ മത്സരം

Posted on: November 26, 2014

ACE-logo-small

എണ്ണ-പ്രകൃതി വാതക വിപണിയുടെ സുസ്ഥിരവും ആരോഗ്യകരവുമായ വളർച്ചയ്ക്കുതകുന്ന ശാസ്ത്രീയ സമീപനങ്ങൾ കണ്ടെത്തുന്ന യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന എസിഇ മത്സരത്തിന് കുസാറ്റ് വേദിയായി.

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉത്പാദകരായ കെയിൻ ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് അമേസിംഗ് ചാമ്പ്യൻസ് ഓഫ് എനർജി (എസിഇ) മത്സരം സംഘടിപ്പിച്ചത്. രാജ്യത്തെ നാല് മേഖലകളിൽ നിന്നായി 17 പ്രമുഖ സ്ഥാപനങ്ങളിലെ 10000 യുവപ്രതിഭകളാണ് എസിഇ-3 മൽസരത്തിലെ പ്രാഥമിക റൗണ്ടിൽ പങ്കെടുത്തത്. ഇന്ത്യയിലെ വാതക നയ രൂപീകരണത്തെപ്പറ്റിയുള്ള കേസ് സ്റ്റഡി മത്സരമായിരുന്നു ഈ റൗണ്ടിൽ.

ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ലോകത്ത് ഏറ്റവുമധികം അസംസ്‌കൃത എണ്ണ കൈകാര്യം ചെയ്യുന്ന രാജ്യമായി 2035 ൽ ഇന്ത്യ മാറുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയവും സാമൂഹികവും പരിസ്ഥിതിപരവുമായ വിഷയങ്ങൾക്കുള്ള പ്രസക്തി ഏറുന്നതായി എസിഇ സംഘാടകർ പറഞ്ഞു.