വേദാന്ത – കെയിൻ ഇന്ത്യ ലയനത്തിന് എക്‌സ്‌ചേഞ്ചുകളുടെ അനുമതി

Posted on: September 16, 2015

Vedanta-Aluminium-Big

മുംബൈ : വേദാന്ത ലിമിറ്റഡും കെയിൻ ഇന്ത്യയും തമ്മിലുള്ള ലയനത്തിന് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും അനുമതി ലഭിച്ചു. ലയനത്തിന് നേരത്തെ സെബി അംഗീകാരം നൽകിയിരുന്നു.

ഈ വർഷം ജൂണിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് ഓയിൽ കമ്പനിയായ കെയിൻ ഇന്ത്യയെ ഏറ്റെടുത്തത്. 4.57 ബില്യൺ ഡോളർ കടബാധ്യതയിലാണ് വേദാന്ത ലിമിറ്റഡ്. അതേസമയം 2.85 ബില്യൺ കാഷ് റിസർവുള്ള കമ്പനിയാണ് കെയിൻ ഇന്ത്യ.