വേദാന്ത ഇന്ത്യയിൽ 9 ബില്യൺ ഡോളർ മുതൽമുടക്കുമെന്ന് അനിൽ അഗർവാൾ

Posted on: December 2, 2017

മുംബൈ : വേദാന്ത റിസോഴ്‌സസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 9 ബില്യൺ ഡോളർ (58,500 കോടി രൂപ) മുതൽമുടക്കുമെന്ന് അനിൽ അഗർവാൾ. കോപ്പർ, സിങ്ക്, അലുമിനിയം, ഇരുമ്പയിര്, സ്റ്റീൽ, ഓയിൽ & ഗ്യാസ് തുടങ്ങിയ മേഖലകൡലായിരിക്കും നിക്ഷേപം.

കെയിൻ ഇന്ത്യയിലെ ഓഹരി നിക്ഷേപം 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തും. ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിനായി കെയിൻ ഇന്ത്യ 2.5 ബില്യൺ ഡോളർ മുതൽമുടക്കുമെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അനിൽ അഗർവാൾ വ്യക്തമാക്കി. ഇതേവരെ 33 ബില്യൺ ഡോളർ മുതൽമുടക്കിയിട്ടുണ്ട്. പുതിയ നിക്ഷേപം രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.