അഞ്ച് ലക്ഷം വരെ ആദായനികുതി ഇല്ല ; കോർപറേറ്റ് നികുതി കുറച്ചു

Posted on: February 1, 2020

ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ ഇനി ആദായനികുതി ഇല്ല. അഞ്ച് മുതൽ ഏഴര ലക്ഷം വരെയുള്ളവർക്ക് 10 ശതമാനമാണ് ആദായനികുതി. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനമാണ് പുതിയ നികുതി. 10-12.50 ലക്ഷം വരെ 20 ശതമാനവും 12.5 – 15 ലക്ഷം വരെ 25 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിനുള്ള നികുതി 30 ശതമാനമായി തുടരും.

ബജറ്റിൽ കോർപറേറ്റ് നികുതി കുറച്ചു. പുതിയ കമ്പനികൾക്ക് 15 ശതമാനവും നിലവിലുള്ളവയ്ക്ക് 22 ശതമാനവുമായിരിക്കും കോർപറേറ്റ് നികുതി.