സെല്ലുലാർ സേവനം : സർക്കാരിന്റെ പിന്തുണ തേടി സിഒഎഐ

Posted on: November 26, 2014

Mobile-Tower-Big

കേരളത്തിലെ സെല്ലുലാർ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ), അസോസിയേഷൻ ഓഫ് യൂണിഫൈഡ് ടെലികോം സർവീസ് പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ (എയുഎസ്പിഐ)യും ടവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷൻ (ടിഎഐപിഎ) നും അഭ്യർത്ഥിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന് അയച്ച കത്തിലാണ് അസോസിയേഷനുകൾ ഈ ആവശ്യം ഉന്നയിച്ചത്.

മൊബൈൽ ടവർ, ഒപ്ടിക്കൽ ഫൈബർ കേബിൾ ഇൻസ്റ്റലേഷൻ എന്നിവ സംബന്ധിച്ച അപേക്ഷകളിമേൽ മുൻഗണനാ ക്രമത്തിൽ പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യൂസ്, എയുഎസ്പിഐ സെക്രട്ടറി ജനറൽ അശോക് സൂദ്, ടിഎഐപിഎ സീനിയർ ഡയറക്ടർ തിലക് രാജ് ദുവാ എന്നിവരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.