എയർ ഇന്ത്യയും ഇൻഡിഗോയും ചൈനയിലേക്കുള്ള സർവീസുകൾ നിർത്തുന്നു

Posted on: January 30, 2020

മുംബൈ : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ കുറയ്ക്കുന്നു. ചൈനീസ് ഡെസ്റ്റിനേഷനുകളിലേക്കുള്ള ടിക്കറ്റ് റദ്ദാക്കൽ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

എയർ ഇന്ത്യ ഡൽഹി – ഷാംഗ്ഹായ് സർവീസ് നാളെ മുതൽ ഫെബ്രുവരി 14 വരെ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ ബംഗലുരു – ഹോങ്കോംഗ്, ഡൽഹി – ചെംഗ്ഡു സർവീസുകൾ ഫെബ്രുവരി ഒന്നു മുതൽ 20 വരെ നിർത്തിവെക്കും.

ബ്രിട്ടീഷ് എയർവേസ് ആണ് ചൈനയിലേക്കുള്ള എല്ലാ സർവീസുകളുൂം ആദ്യം നിർത്തിവെച്ച വിമാനക്കമ്പനി. യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയൺ എയർ തുടങ്ങിയ നിരവധി രാജ്യാന്തര വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.