സി എ കെ രഘു ഐഎഫ്എസി ബോർഡിൽ

Posted on: November 24, 2014

CA.K.Raghu-small

ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് സി എ കെ രഘു, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്റസ് (ഐഎഫ്എസി) ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റോമിൽ ചേർന്ന ഐഎഫ്എസി കൗൺസിൽ യോഗമാണ് രഘുവിനെ തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള 25 ലക്ഷത്തോളം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎഫ്എസി.