കേന്ദ്രബജറ്റിൽ ആദായനികുതി കുറച്ചേക്കും

Posted on: January 8, 2020

ന്യൂഡൽഹി : കേന്ദ്രബജറ്റിൽ ആദായനികുതിയിൽ കുറവ് വരുത്തിയേക്കും. ജനങ്ങളുടെ ഉപഭോഗശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ബജറ്റിൽ ആദായനികുതി കുറച്ചേക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇടത്തരക്കാരുടെ നികുതി 10 ശതമാനം കുറവ് വരുത്താനാണ് ആലോചിക്കുന്നത്. നികുതിഘടന പരിഷ്‌കരിക്കാനും സർച്ചാർജ് ഒഴിവാക്കാനുമാണ് ധനമന്ത്രാലയത്തിന്റെ നീക്കം.

വ്യവസായലോകത്തു നിന്നുള്ള എതിർപ്പുകളെ തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ച കോർപറേറ്റ് നികുതിയിൽ ഇളവ് നൽകിയിരുന്നു. ഇതേ തുടർന്ന് സാധാരണ ജനങ്ങളുടെ നികുതിഭാരം ലഘൂകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.