ജി. എസ്. ടി. വരുമാനം 1.03 ലക്ഷംകോടി

Posted on: January 2, 2020

ന്യൂഡല്‍ഹി : തുടര്‍ച്ചയായ രണ്ടാംമാസവും ചരക്ക്-സേവന നികുതി വരുമാനം ഒരുലക്ഷം കോടി രൂപ കടന്നു. ഡിസംബറിലെ ജി. എസ്. ടി. വരുമാനം 1,03,184 ലക്ഷം കോടി രൂപയാണ്. 2018 ഡിസംബറില്‍ ഇത് 97,276 രൂപയായിരുന്നു. 1,03,184 ലക്ഷം കോടിയില്‍ 19,962 കോടി രൂപ കേന്ദ്ര ജി. എസ്. ടി യും 26,762 കോടി രൂപ സംസ്ഥാന ജി. എസ്. ടി.യുമാണ്. ഇന്റഗ്രേറ്റഡ് ജി. എസ്. ടി. ഇനത്തിലുള്ളതാണ് ബാക്കി 48,099 കോടി രൂപ. ആഭ്യന്തര ഇടപാടുകളിലൂടെ ഡിസംബറില്‍ ലഭിച്ച ജി. എസ്. ടി. വരുമാനം ഒരുവര്‍ഷം മുമ്പത്തേതിനെക്കാള്‍ 16 ശതമാനം കൂടുതലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

TAGS: GST |