ഐസ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 12 പേർ വിജയികൾ

Posted on: November 22, 2014

Lulu-Ice-Scatting-Championsകേരളത്തിലെ പ്രഥമ ഐസ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കൊച്ചി ലുലുമാളിലെ സ്പാർക്കീസ് ഐസ് സ്‌കേറ്റിംഗ് റിംഗിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 ലേറെപ്പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിജയികളായ 12 പേർക്ക് സമാപനചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു.

ലുലു സ്പാർക്കീസ് മാനേജർ അംബിക പതി, അസിസ്റ്റന്റ് ഓപറേഷൻസ് മാനേജർ എബിസൺ, മാർക്കറ്റിംഗ് മാനേജർ മണികണ്ഠൻ, സംസ്ഥാന ഐസ് സ്‌കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികളായ ബിജു രാജൻ, അഡ്വ. മാത്തൂർ സുരേഷ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Lulu-Ice-Scatting-NBS-bigവിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ അഭിജിത്ത് അമൽരാജ്, പ്രണവ് അമൽരാജ്, അനന്തു എ, എവിൻ കോശി തോമസ്, ജെറി വർഗീസ്, ഗൗതം രാജീവ്, ഹരിഹരൻ, ഹഫ്‌ന ഹനീഫ, അശ്വതി ബോസ്, ജാനകി നായർ എന്നിവർ വിജയികളായി.