ഫോർഡ് ഇന്ത്യ 3072 ഫിയെസ്റ്റ തിരിച്ചുവിളിച്ചു

Posted on: November 22, 2014

Ford-fiesta-disel-Big

ഫോർഡ് ഇന്ത്യ 3072 ഫിയെസ്റ്റ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. തണുത്ത അവസ്ഥയിൽ എൻജിൻ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലൗ പ്ലഗ് കൺട്രോൾ മൊഡ്യൂളുമായി ബന്ധപ്പെട്ട തകരാറ് പരിഹരിക്കാനാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. ഈ തകരാറ് അപകടത്തിന് കാരണമാകില്ലെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചു. ഇതേ തകരാറു മൂലം 2013 ൽ 1,000 ഇക്കോ സ്‌പോർട്ടുകൾ തിരിച്ചുവിളിച്ചിരുന്നു.