പ്രതിമാസ ജിഎസ് ടി ലക്ഷ്യം 1.1 ലക്ഷം കോടി

Posted on: December 18, 2019

ന്യൂഡല്‍ഹി : സാമ്പത്തിക മാന്ദ്യത്തിന്റെയും ഇടിയുന്ന വരുമാനത്തിന്റെയും പശ്ചാത്തലത്തില്‍ ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം നിര്‍ണയിച്ച് കേന്ദ്ര ധന മന്ത്രാലയം. 2020 മാര്‍ച്ച് മാസം വരെ പ്രതിമാസം ജിഎസ്ടി പിരിവ് 1.1 ലക്ഷത്തിലേക്ക് ഉയര്‍ത്താനാണ് മന്ത്രാലയം പദ്ധതി തയാറാക്കിയത്. അടുത്ത നാല് മാസത്തിനിടെ ഏതെങ്കിലും ഒരു മാസത്തില്‍ ജിഎസ്ടി പിരിവ് 1.25 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ഉന്നത നികുതി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ ലക്ഷ്യങ്ങള്‍ തയാറാക്കിയത്. കേന്ദ്ര പ്രത്യക്ഷ, പരോക്ഷ നികുതി ബോര്‍ഡുകളിലെ അംഗങ്ങള്‍, മുഖ്യനികുതി കമ്മീഷണര്‍മാര്‍ തുടങ്ങിയവരാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തത്.

TAGS: GST |