ലയനശേഷം ജീവനക്കാരെ കുറയ്ക്കില്ലെന്ന് ഉദയ് കൊടക്

Posted on: November 21, 2014

KotakMahindraBank-Big

ഐഎൻജി വൈശ്യ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്കിൽ ലയിച്ചാൽ വൻതോതിൽ ജീവനക്കാരെ കുറയ്ക്കില്ലെന്ന് കൊടക് മഹീന്ദ്ര വൈസ്‌ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊടക്. ഐഎൻജി വൈശ്യയിൽ 10,000 ത്തോളവും കൊടക് മഹീന്ദ്രയിൽ 29,000 ത്തോളവും ജീവനക്കാരാണുള്ളത്. ഇരു ബാങ്കുകൾക്കും കൂടി 1,200 ലേറെ ശാഖകളാണുള്ളത്.