ബോയിംഗ് മാക്‌സ് 737 വിമാനങ്ങളുടെ നിർമാണം നിർത്തലാക്കുന്നു

Posted on: December 17, 2019

വാഷിംഗ്ടൺ : ബോയിംഗ് വിമാനക്കമ്പനി മാക്‌സ് 737 വിമാനങ്ങളുടെ നിർമാണം ജനുവരി മുതൽ താത്കാലികമായി നിർത്തുന്നു. മാക്‌സ് 737 ശ്രേണിയിലുള്ള രണ്ടു വിമാനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ബോയിംഗ് മാക്‌സ് 737 വിമാനങ്ങളുടെ നിർമാണം കുറച്ചിരുന്നു. പ്രതിമാസം 52 വിമാനങ്ങൾ നിർമിച്ചിരുന്നത് 42 ആയാണ് കുറച്ചത്.

ലയൺ എയർ വിമാനം 2018 ഒക്ടോബറിൽ ഇൻഡൊനീഷ്യയിൽ തകർന്നു വീണ് 189 പേരും 2019 മാർച്ചിൽ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന് 157 പേരുമാണ് കൊല്ലപ്പെട്ടത്. വിവിധരാജ്യങ്ങളിലെ എയർലൈനുകൾ് മാക്‌സ് 737 വിമാനങ്ങൾ ഫ്‌ളീറ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.