സ്‌പൈസ്‌ജെറ്റ് ഡൽഹി – ഹോങ്കോംഗ് സർവീസ് ആരംഭിച്ചു

Posted on: November 26, 2018

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഡൽഹി -ഹോങ്കോംഗ് പ്രതിദിന വിമാനസർവീസ് ആരംഭിച്ചു. 189 സീറ്റുകളുള്ള ബോയിംഗ് 737 മാക്‌സ് വിമാനമാണ് സർവീസ് ഉപയോഗിക്കുന്നത്.

ഹോങ്കോംഗിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്ന ആദ്യത്തെ ആഭ്യന്തര വിമാനക്കമ്പനിയാണ് സ്‌പൈസ്‌ജെറ്റ്. നിലവിൽ സ്‌പൈസ്‌ജെറ്റിന് ദുബായ്, മസ്‌ക്കറ്റ്, ഡാക്ക, കാബൂൾ, കൊളംബോ, മാലി എന്നിവിടങ്ങളിലേക്ക് ഇന്റർനാഷണൽ സർവീസുകളുണ്ട്.