ജെറ്റ് എയർവേസ് 75 ബോയിംഗ് വിമാനങ്ങൾ കൂടി വാങ്ങും

Posted on: April 11, 2018

കൊച്ചി : ജെറ്റ് എയർവേസ് 75 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകി. ഇതോടെ ഓർഡർ നൽകിയ ബോയിംഗ് 737 വിമാനങ്ങളുടെ എണ്ണം 150 ആയി ഉയർന്നു.

പഴയ വിമാനങ്ങൾ ഒഴിവാക്കി പകരം പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ ലഭ്യമാക്കുന്നതിലൂടെ തങ്ങളുടെ അതിഥികൾക്ക് ഏറ്റവും വ്യത്യസ്തവും മികച്ചതുമായ യാത്രാനുനുഭവം ലഭ്യമാക്കുവാൻ കഴിയുമെന്ന് ജെറ്റ് എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ദൂബേ പറഞ്ഞു. ഇന്ത്യൻ വിമാന സർവീസ് മേഖലയോടുള്ള ജെറ്റ് എയർവേസിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതുകൂടിയാണ് ഈ ഓർഡർ എന്ന് വിനയ് ദൂബേ ചൂണ്ടിക്കാട്ടി.

അധികമായി 75 ബോയിംഗ് 737 വാങ്ങുന്നതുവഴി ജെറ്റ് എയർവേസിന് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുമെന്നു മാത്രമല്ല. കൃത്യതയും കാര്യക്ഷമതയുമുള്ള സേവനങ്ങളിലൂടെ യാത്രക്കാർക്ക് ഉയർന്ന യാത്രാനുഭവം ലഭ്യമാക്കുവാനും സഹായിക്കുമെന്ന് ബോയിംഗ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് ഏഷ്യ പസിഫിക് ആൻഡ് ഇന്ത്യ സെയിൽസ് സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് കെസ്‌കർ അഭിപ്രായപ്പെട്ടു.