17
Friday
May 2024
May 2024
മിഡ്നൈറ്റ് സര്‍പ്രൈസുമായി ഫോര്‍ഡ്
Posted on: December 7, 2019
കൊച്ചി : ഫോര്‍ഡ് ഇന്ത്യ മിഡ്നൈറ്റ് സര്‍പ്രൈസ് കാമ്പെയ്ന് ഞാറാഴ്ച വരെ തുടരും. ഓഫര്‍ കാലയളവില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സ്ക്രാച്ച് കാര്‍ഡ് ലഭിക്കും.
ഡിസംബറില്‍ കാറിന്റെ ഡെലിവറി എടുക്കുമ്പോള്‍ സുനിശ്ചിതമായ സമ്മാനവുമുണ്ട്. ഇവര്‍ക്ക് പിന്നീട് നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട് സ്വന്തമാക്കാനുള്ള അവസരമുണ്ട്.
മിഡ്നൈറ്റ് സര്‍പ്രൈസിന്റെ ഭാഗമായി എല്‍. ഇ. ഡി. ടി. വി. കള്‍, വാഷിംഗ് മെഷീന്, ഹൈ എന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ലണ്ടനിലേക്ക് ഫാമിലി ട്രിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഫോര്‍ഡ് ഫിഗോ, ഫോര്‍ഡ് ആസപയര്, ഫോര്‍ഡ് ഫ്രീ സ്റ്റൈല്‍, ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയ മോഡലുകള്‍ക്ക് ഓഫര്‍ ബാധകമാണ്.
TAGS: Ford |
News in this Section