ഫോര്‍ഡിന്റെ മെഗാ സെയില്‍സ് ഇന്ന് തുടങ്ങും

Posted on: December 7, 2018

കൊച്ചി : 11 കോടി രൂപയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മിഡ്‌നൈറ്റ് സര്‍പ്രൈസ് മെഗാ സെയില്‍സ് കാമ്പെയിനുമായി ഫോര്‍ഡ് ഇന്ത്യ. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് സെയില്‍സ് കാമ്പെയ്ന്‍.

പാരീസ് യാത്ര, ഗിഫ്റ്റ് വൗച്ചര്‍, ഹോം അപ്ലയന്‍സസ് തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഫോര്‍ഡ് വിന്‍കാര്‍ഡുകളിലൂടെ നല്‍കുന്നത്. ഇതു കൂടാതെ കാര്‍ ബുക്ക് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഫോര്‍ഡ് ഫിഗോ കാര്‍ ബംബര്‍ സമ്മാനമായും നല്‍കുന്നു.

എല്‍ ഇ ഡി ടിവികള്‍, വാഷിംഗ് മെഷിന്‍, ഹോം തിയേറ്റര്‍ സിസ്റ്റം, മൈക്രോവേവ് ഓവന്‍, ഐപാഡ്, ഐഫോണ്‍, സ്വര്‍ണനാണയം, ഒരു ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, ആറ് രാത്രിയും ഏഴ് പകലുമുള്ള പാരിസ് ട്രിപ്പ് തുടങ്ങിയവയാണ് സമ്മാനങ്ങള്‍. ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കും

TAGS: Ford |