സീമെൻസ് മോട്ടറുകൾക്ക് രാജ്യാന്തര അംഗീകാരം

Posted on: November 20, 2014

Siemens-sead-award-2014-Big

സൂപ്പർ എഫിഷ്യന്റ് എക്വിപ്‌മെന്റ് അപ്ലയൻസ് ഡിപ്ലോയ്‌മെന്റ് (സീഡ്) പുരസ്‌കാരത്തിന് സീമെൻസ് ഇന്ത്യ അർഹമായി. 3.7 കെവി. 11 കെവി, 1 എൽഎ2 സീരിസ് ലോ വോൾട്ടേജ് ഐഇ3 ഇൻഡക്ഷൻ മോട്ടോറുകൾക്കാണ് ഈ ബഹുമതി. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ എം.കെ. ലോകേഷ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

സീമെൻസ് നടത്തുന്ന ലോകോത്തര നിലവാരമുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് സീമെൻസ് ഇന്ത്യ (പ്രോസസ് ഇൻഡസ്ട്രീസ് ആൻഡ് ഡ്രൈവ്‌സ്) കൺട്രി ഹെഡ് ഭാസ്‌കർ മണ്ഡൽ അഭിപ്രായപ്പെട്ടു.