19
Sunday
May 2024
May 2024
ബിജെപി ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്
Posted on: September 29, 2013
പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പട്ടിക ഇന്നു ഡൽഹിയിലെ ജാപ്പനീസ് പാർക്കിൽ നടക്കുന്ന വികസനറാലിയിൽ പുറത്തിറക്കും. പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി തന്നെയാണ് റാലിയിലെ താരം.
അഞ്ചുലക്ഷം പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കാനാണ് ബിജെപി ഡൽഹി ഘടകത്തിന്റെ നീക്കം. 40 രാജ്യങ്ങളിലെ നയന്ത്രപ്രതിനിധികളെയും റാലി വീക്ഷിക്കാൻ ബിജെപി ക്ഷണിച്ചിട്ടുണ്ട്. രാവിലെ പത്തിന് ആരംഭിക്കേണ്ടിയിരുന്ന റാലി പ്രവർത്തകർ എത്താൻ വൈകുന്നതു കൊണ്ട് വൈകുകയാണ്.
TAGS: BJP |
News in this Section