പുതുക്കിയ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ – ശില്‍പശാല

Posted on: December 2, 2019

കൊച്ചി : ജിഎസ്ടി റിട്ടേണ്‍ ഫോമുകളിലും ഫയലിംഗ് സംവിധാനത്തിലും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുതിയ മാറ്റങ്ങളെ സംബന്ധിച്ഛ് കേന്ദ്ര ജിഎസ്ടി തിരുവനന്തപുരം സോണും, കൊച്ചി ജിഎസ്ടി കമ്മീഷണറേറ്റും സംയുക്തമായി ചര്‍ച്ചയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2 മുതല്‍ 6 വരെ എറണാകുളം ഐ.എസ്.പ്രസ് റോഡിലുള്ള കേന്ദ്ര നികുതി വകുപ്പ് ഓഫീസില്‍ ദിവസവും പകല്‍ 2 .30 മുതല്‍ 5 മണി വരെയായിരിക്കും ശില്‍പശാല നടത്തപ്പെടുക.

നിലവിലെ ജിഎസ്ടി നികുതി ദായകര്‍, ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്മാര്‍, ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യപെടുന്നവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും കേന്ദ്ര ജി എസ് ടി കമ്മിഷണറേറ്റ് പബ്ലിക് റിലേഷന്‍ ഓഫിസറുമായി 0484 -2390716 അല്ലെങ്കില്‍ 0484 -2390404 (extn 336 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയെന്ന് കേന്ദ്ര ജിഎസ്ടി തിരുവനന്തപുരം സോണ്‍ പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അറിയിച്ചു. .

TAGS: GST |