ഇടത്തരം വ്യവസായ സംരംഭ വളർച്ചയ്ക്ക് വോഡഫോൺ

Posted on: November 18, 2014

Vodafone-India-Logo-big

വോഡഫോൺ ബിസിനസ് സർവീസ് (വി ബി എസ്) ഇന്ത്യയിലെ ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് മൂന്ന് സവിശേഷ പദ്ധതികൾ പ്രഖ്യാപിച്ചു. 50 കോടി രൂപയ്ക്കും 500 കോടി രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ള ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ടാണ് വോഡഫോൺ ബിസിനസ് സർവീസിന്റെ പുതിയ പദ്ധതികൾ. ആശയവിനിമയ രംഗത്തെ ഏറ്റവും നൂതനമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഉത്പാദനക്ഷമത വർധിപ്പിക്കുക, ചെലവു പരിമിതപ്പെടുത്തുക, ഉപഭോക്തൃ ബന്ധം മികവുറ്റതാക്കുക എന്നിവയാണ് വി ബി എസ് ലക്ഷ്യമിടുന്നത്.

ചെറുകിട സംരംഭങ്ങളെ ചുറുചുറുക്കുള്ളതാക്കി നിലനിർത്തുന്നതിനും ഭാവി വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വോഡഫോൺ ബിസിനസ് സർവീസ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് വി ബി എസ് ഡയറക്ടർ നവീൻ ചോപ്ര പറഞ്ഞു. റെഡി ഫോർ ബിഗ് ലീഗ്, ബിസിനസ് റെഡിനസ് സ്‌കോർ കാർഡ്, റെഡി ബിസിനസ് എന്നീ മൂന്നു പദ്ധതികളാണ് വി ബി എസ് പ്രഖ്യാപിച്ചിട്ടുള്ളത്.

TAGS: Vodafone |