ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ തീയതി നീട്ടി

Posted on: November 15, 2019

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2017-18 ലെ റിട്ടേണ്‍ നല്‍കാനുള്ള തീയതി ഈ മാസം 30 ല്‍ നിന്ന് ഡിസംബര്‍ 31 ആയി നീട്ടി. 2018-19 ലെ റിട്ടേണ്‍ നല്‍കാന്‍ 2020 മാര്‍ച്ച് 31 വരെ സമയമുണ്ട്. അടുത്തമാസം 31 ആയിരിന്നു മുന്‍പ് പ്രഖ്യാപിച്ച തീയതി.

ജിഎസ്ടിആര്‍-9, ജിഎസ്ടിആര്‍-9 സി ഫോമുകളിലാണ് വാര്‍ഷിക റിട്ടേണ്‍ നല്‍കേണ്ടത്. ഈ ഫോമുകള്‍ കൂടുതല്‍ ലളിതമാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

TAGS: GST |