വിസ്താരാ ഡൽഹി – തിരുവനന്തപുരം സർവീസ് ആരംഭിച്ചു

Posted on: November 9, 2019

തിരുവനന്തപുരം : വിസ്താരാ ഡൽഹി – തിരുവനന്തപുരം സർവീസ് ആരംഭിച്ചു. നേരിട്ടുള്ള പ്രതിദിന ഫ്ളൈറ്റാണിത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഉദ്ഘാടന ഫ്ളൈറ്റിനെ വാട്ടർ സല്യൂട്ട് നൽകി തിരുവനന്തപുരത്ത് സ്വീകരിച്ചു.

തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാർക്ക് അമൃത്സർ, ചണ്ഡിഗഡ്,  ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡൽഹിയിൽ നിന്ന് സൗകര്യപ്രദമായ വൺ-സ്റ്റോപ് കണക്ഷനുകളും ലഭ്യമാണെന്ന് വിസ്താര ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.