അശോക് ലേലാൻഡിന് 475 കോടിയുടെ ആഫ്രിക്കൻ ഓർഡർ

Posted on: November 17, 2014

Ashok-Leyland-Bus-big

ആഫ്രിക്കയിൽ നഗര ഗതാഗത ആവശ്യങ്ങൾക്കു വേണ്ട വാഹനങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള 475 കോടി രൂപയുടെ കരാർ അശോക് ലേലാൻഡിന് ലഭിച്ചു. കരാറനുസരിച്ച് ടാൻസാനിയ, സിംബാബേ എന്നീ രാജ്യങ്ങളിലേക്ക് 700-800 വാണിജ്യവാഹനങ്ങൾ അശോക് ലേലാൻഡ് വിതരണം ചെയ്യും.

ടൂറിസ്റ്റ് ബസുകൾ, ഇന്റർസിറ്റി ബസുകൾ, ആംബുലൻസുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ടാകും. വാഹനങ്ങൾക്ക് ആവശ്യമായ ഡ്രൈവിംഗ്, സർവീസ് പരിശീലനങ്ങൾ അശോക് ലേലാൻഡ് നൽകും.