പാരദ്വീപ് റിഫൈനറി 2015 മാർച്ചിൽ കമ്മീഷൻ ചെയ്‌തേക്കും

Posted on: November 16, 2014

Indian-Oil-Corporation-Logo

ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) പാരദ്വീപിൽ സ്ഥാപിക്കുന്ന റിഫൈനറി 2015 മാർച്ചിൽ കമ്മീഷൻ ചെയ്യും. പ്രതിവർഷം 15 ദശലക്ഷം ടൺ ശേഷിയുള്ള റിഫൈനറിയാണ് പാരദ്വീപിൽ പൂർത്തിയാകുന്നത്.

35,000 കോടി രൂപ മുതൽമുടക്കുള്ള റിഫൈനറിയിൽ പെട്രോൾ, ഡീസൽ, എൽപിജി, പ്രോപ്പലിൻ, എടിഎഫ് എന്നിവ ഉത്പാദിപ്പിക്കാനാകും. ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളുടെ ഊർജ്ജാവശ്യങ്ങൾ പാരദ്വീപ് റിഫൈനറി നിറവേറ്റും.