കൃഷ്ണയ്യർക്ക് സ്‌നേഹാശംസകൾ നേരാൻ യൂസഫലി എത്തി

Posted on: November 16, 2014

Lulu-Yusafali-with-V-R-Kris

നൂറാം പിറന്നാൾ ആഘോഷിക്കുന്ന ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർക്ക് സ്‌നേഹാശംസകൾ നേരാൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം. എ. യൂസഫലി എത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കിയ ശേഷം കേരളത്തിൽ എത്തിയ യൂസഫലി, കമ്പനി പുറത്തിറക്കിയ തേയിലയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അഞ്ച് അപൂർവ്വ നാണയങ്ങളുമാണ് ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർക്ക് എം. എ. യൂസഫലി സമ്മാനിച്ചത്.

Lulu-Yusaf-Ali-with-v-r-kri

ബ്രിട്ടീഷ് അധിനിവേശത്തിന്റെ കൊടിയടയാളമായി മാറിയ ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു മലയാളി സ്വന്തമാക്കിയതിന്റെ അഭിമാനം ജസ്റ്റീസ് കൃഷ്ണയ്യർ പങ്കുവച്ചു. ഇനിയും ഉയരങ്ങളിലെത്തുമെന്ന പ്രാർത്ഥനയോടെ അദ്ദേഹം യൂസഫലിയെ അനുഗ്രഹിച്ചു. കൃഷ്ണയ്യരുടെ മകൻ രമേഷും മരുമകൾ ലതയും സമീപത്തുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എം. എ. യൂസഫലി ആശംസകൾ നേരാൻ കൊച്ചിയിലെ സദ്ഗമയിൽ എത്തിയത്.