ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാനുകള്‍

Posted on: October 26, 2019

കൊച്ചി : ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് പ്ലാനുകള്‍. പുതിയ ഓഫര്‍ പ്രകാരം ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ പ്ലാനില്‍ ലഭ്യമാക്കും. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാ പ്ലാനുകളും തുടരും. പുതിയ പ്ലാനുകളില്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനിറ്റ് കോള്‍ സൗജന്യമാണ്.

75 രൂപയുടെ പ്ലാന്‍- 3 ജിബി ഡേറ്റ, 125 രൂപ പ്ലാന്‍ – 14 ജിബി ഡേറ്റ, 155 രൂപ പ്ലാന്‍ – 25 ജിബി ഡേറ്റ, 185 രൂപ പ്ലാന്‍ – 25 ജിബി ഡേറ്റ.

ദീപാവലിഓഫര്‍ ആയി ജിയോ ഫോണുകള്‍ പകുതിവിലയില്‍ (699 രൂപ) ലഭ്യമാക്കിയിട്ടുണ്ട്.

TAGS: Jio Phone |