ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ദക്ഷിണേന്ത്യന്‍ സമ്മേളനം

Posted on: October 25, 2019

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ. സി. എ. ഐ) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ നടത്തും. നവംബര്‍ 18, 19 തീയതികളില്‍ ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി മൂവായിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ ആദായനികുതി, ജി. എസ്. ടി. കമ്പനി നിയമങ്ങള്‍, അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നീ വിഷയങ്ങളില്‍ രാജ്യത്തെ പ്രഗത്ഭരായ പ്രൊഫഷണലുകള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മറ്റ് പ്രൊഫഷണലുകള്‍ക്കും വ്യവസായ, വാണിജ്യ, വ്യാപാര മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും പങ്കെടുക്കാം.

TAGS: ICAI |