അരൂരിൽ ഷാനിമോൾ ഉസ്മാന് 1343 വോട്ടുകളുടെ ലീഡ്

Posted on: October 24, 2019

ആലപ്പുഴ : അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 1343 വോട്ടുകളുടെ ഷാനിമോൾ 57,152 വോട്ടുക നേടി. സിപിഎം ശക്തികേന്ദ്രങ്ങളിൽ ഷാനിമോൾ ഉസ്മാൻ ലീഡ് നേടി.

എൽഡിഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 55,760 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് 13,669 വോട്ടുകളും ലഭിച്ചു. ഇനി എണ്ണാനുള്ളത് തുറവൂർ പഞ്ചായത്ത് മാത്രമാണ്. മണ്ഡലത്തിൽ ആകെയുള്ള 184 ബൂത്തുകളിൽ 166 ബൂത്തുകൾ എണ്ണിക്കഴിഞ്ഞു.