കുട്ടികൾക്ക് ഇംഗ്ലീഷ് പഠനത്തിന് ബ്രിട്ടീഷ് കൗൺസിലിന്റെ ആപ്പ്

Posted on: November 16, 2014

British-Council-Kids-App-Bi

ബ്രിട്ടീഷ് കൗൺസിൽ ലേൺ ഇംഗ്ലീഷ് കിഡ്‌സ് പ്ലേ റ്റൈം എന്ന പേരിൽ കുട്ടികൾക്കായി ആപ്പ് പുറത്തിറക്കി. ആറു മുതൽ പതിനൊന്നു വയസ്സുവരെ യുള്ളവർക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുവാനും, സ്‌പെല്ലിംഗ്, ഭാഷാ പരിജ്ഞാനം എന്നിവ വർധിപ്പിക്കുവാനും ഇതു സഹായിക്കും.

അൻപതിലേറെ അനിമേഷൻ ഗാനങ്ങളും കഥകളും ഇതിൽ ലഭ്യമാണ്. ഓരോ വീഡിയോയിലും കേട്ട് എഴുതുവാനും, സംസാരിക്കുവാനും, കളികളിലൂടെ സ്‌പെല്ലിംഗ് മെച്ചപ്പെടുത്തുവാനും അവസരമുണ്ട്.

ഇന്ത്യയിലെ കുട്ടികളുടെ ആവശ്യങ്ങൾ വിലയിരുത്തിയശേഷം കളികളിലൂടെ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുവാൻ ശ്രമിച്ചിരിക്കുന്നതായി ബ്രിട്ടീഷ് കൗൺസിലിലെ അസിസ്റ്റന്റ് ഡയറക്ടർ നിരുപമ ഫെർണാണ്ടസ് പറഞ്ഞു.

ആപ്പിലെ മാതാപിതാക്കൾക്കായുള്ള സെക്ഷനിലൂടെ കുട്ടികളുടെ പഠനപുരോഗതി അറിയുവാൻ സാധിക്കും. ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് മൊബൈൽ, ടാബലറ്റ് എന്നിവയിൽ ഉപയോഗിക്കാം. 20 വീഡിയോകൾവരെ പണം നൽകേണ്ടതില്ല. കൂടുതൽ ആവശ്യമെങ്കിൽ മാസവരിസംഖ്യയോ, നിശ്ചിതവിലയോ ആപ്പിലൂടെ നൽകണം.