ഐ സി എ ഐ സേവന നികുതി സെമിനാർ

Posted on: November 15, 2014

ICAI-Service-Tax-Seminar-bi

ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ സേവന നികുതി സംബന്ധിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ബിമൽ ജയിൻ (ന്യൂഡൽഹി) ഉദ്ഘാടനം ചെയ്തു. ഐ സി എ ഐ കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രാഹം കള്ളിവയലിൽ ആശംസകൾ നേർന്നു.

അഡ്വ. വി. രഘുരാമൻ പ്രബന്ധമവതരിപ്പിച്ചു. ഐ സി എ ഐ എറണാകുളം ശാഖ ചെയർമാൻ എം. ഒ. പൗലോസ് സ്വാഗതവും, സെക്രട്ടറി ടി. എൻ. സുരേഷ് നന്ദിയും രേഖപ്പെടുത്തി. 400 ഓളം ചാർട്ടേഡ് അക്കൗണ്ടന്റുമാർ സെമിനാറിൽ പങ്കെടുത്തു.