സിയാൽ പുതിയ ലോഗോ പ്രകാശനം 17 ന്

Posted on: November 14, 2014

Cial-Terminal-B

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) പരിഷ്‌കരിച്ച പുതിയ ലോഗോ 17 ന് പ്രകാശനം ചെയ്യും. സിയാൽ ഡയറക്ടർ കൂടിയായ മന്ത്രി കെ. ബാബു പുതിയ ലോഗോ അഡീഷണൽ ചീഫ് സെക്രട്ടറിയും സിയാൽ എംഡിയുമായ വി. ജെ. കുര്യന് കൈമാറും.

സിയാൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ. സി. കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. എം. ഷബീർ എന്നിവർ പ്രസംഗിക്കും. രാജ്യത്തിന് ആകെ മാതൃകയായ സിയാൽ വളർച്ചയുടെ ഭാഗമായി ലോഗോയും മാറുകയാണെന്നും വി. ജെ. കുര്യൻ പറഞ്ഞു.