സിംഗിൾസ് ഡേ വില്പന ആലിബാബ 9.3 ബില്യൺ ഡോളർ നേടി

Posted on: November 12, 2014

Alibaba-com-Big

ആലിബാബഡോട്ട്‌കോമിന് സിംഗിൾസ് ഡേ വില്പനയിലൂടെ ഒറ്റദിവസം 9.3 ബില്യൺ ഡോളർ (56,730 കോടി രൂപ) വരുമാനം. ഇന്നലെയാണ് സിംഗിൾസ് ഡേ ഷോപ്പിംഗ് പ്രമോഷൻ നടത്തിയത്. മുൻവർഷത്തേക്കാൾ (5.8 ബില്യൺ ഡോളർ) 60 ശതമാനം അധികം വില്പന വളർച്ചയാണ് 24 മണിക്കൂറിനുള്ളിൽ ആലിബാബ നേടിയത്. മൊബൈൽ വാങ്ങാനാണ് ഏറെപ്പേരും സിംഗിൾസ് ഡേ ഉപയോഗപ്പെടുത്തിയത്. ആലിബാബഡോട്ട്‌കോമിന് 217 രാജ്യങ്ങളിൽ നിന്ന് ഇടപാടുകാരുണ്ട്.