ആസ്റ്റർ മെഡ്‌സിറ്റിയിൽ കുട്ടികൾക്കു സൗജന്യ പരിശോധന

Posted on: November 11, 2014

Aster-medcity-Logo-big

ശിശുദിനത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി കുട്ടികൾക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. 15ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ക്യാമ്പ്
. വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ കുട്ടികളുടെ പോഷകാഹാര പ്രശ്‌നങ്ങൾ, ദന്തരോഗം, കാഴ്ചാ വൈകല്യം തുടങ്ങിയവ വിശദമായി പരിശോധിക്കും.

ശ്വസനം, ആഹാരം, തൂക്കക്കുറവ്, ശ്വാസകോശ അണുബാധ, ഹൃദയമിടിപ്പിലെ തകരാറുകൾ, നെഞ്ചുവേദന തുടങ്ങിയവയ്ക്കും ക്യാമ്പിൽ വിശദമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി 8111998011, 8111998077 നമ്പറുകളിൽ വിളിക്കാവുന്നതാണ്.

TAGS: Aster Medcity |