മഹീന്ദ്ര വാഹനങ്ങളുടെ വില വർധിപ്പിച്ചു

Posted on: November 11, 2014

Mahindra-Vehicles-big

ഉത്പാദനച്ചെലവ് വർധിച്ചതിനെ തുടർന്ന് മഹീന്ദ്ര & മഹീന്ദ്ര വാണിജ്യവാഹനങ്ങളുടെ വില വർധിപ്പിച്ചു. എക്‌സ്‌ഷോറൂം വിലയിൽ ശരാശരി ഒരു ശതമാനം വർധനയാണ് വരുത്തിയിട്ടുള്ളത്. 2,300 മുതൽ 11,500 വരെ രൂപയുടെ വർധനയാണ് വരുത്തിയിട്ടുള്ളതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്‌സിക്യൂട്ടീവ് പ്രവീൺ ഷാ പറഞ്ഞു.

ട്രാക്ടറുകളുടെ വിലയിൽ മോഡൽ അനുസരിച്ച് 6,000 മുതൽ 10,000 വരെയാണ് വർധന വരുത്തിയിട്ടുള്ളത്.