ഷാർജയിൽ ആക്‌സസ് ക്ലിനിക്കുമായി ഡി.എം ഹെൽത്ത്‌കെയർ

Posted on: November 9, 2014

Aster-DM-Sharja-Access-Clinഅസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ആക്‌സസ് ബജറ്റ് ക്ലിനിക്ക് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ പഴയ ഡിഫൻസ് ക്യാമ്പിന് എതിർവശം യൂണിവേഴ്‌സിറ്റി റോഡിൽ, മുവൈല ഭാഗത്താണ് പുതിയ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ഷാർജയിൽ തുടങ്ങുന്ന ആദ്യ ആക്‌സസ് ക്ലിനിക്കാണിത്. കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സകൾ ലഭ്യമാകുന്ന ക്ലിനിക്കൽ, ഉദ്ഘാടനത്തിന്റെ ഭാഗമായി 10000 കുട്ടികൾക്ക് സൗജന്യ ഫ്‌ലൂ
വാക്‌സിനേഷൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Aster-DM-Sharja-Acces-Cliniഷാർജ ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് അഫയേഴ്‌സ് – ഇന്റർനാഷണൽ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നാസർ ഖലീഫ് അൽ ബുദൂർ ഉദ്ഘാടനം നിർവഹിച്ചു. അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഡയറക്ടർ ടി.ജെ വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികൾക്ക് നൽകുന്ന സൗജന്യ ഫ്‌ലൂ വാക്‌സിനേഷനു പുറമേ സൗജന്യ ശിശുരോഗ പരിശോധനയും ഡയറ്റ് നിർദ്ദേശങ്ങളും നവംബർ മാസത്തിൽ ലഭ്യമാകും. നവംബർ 13 വരെ രാവിലെ ഒമ്പതിനും ഉച്ചക്ക് ഒരു മണിക്കും, വൈകുന്നേരം 4.30-നും രാത്രി 9.30നും ഇടയിലാണ് കുട്ടികൾക്കുള്ള ഫ്‌ലൂ വാക്‌സിനേഷൻ ലഭ്യമാവുക.

ആക്‌സസ് ക്ലിനിക്ക് നെറ്റ് വർക്കിന്റെ ഭാഗമായി, ഷാർജയിൽ ആദ്യ ക്ലിനിക്ക് തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കുമായി 2012-ൽ ആരംഭിച്ച പുതിയ ആശയത്തിന് വലിയ ജനകീയ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആക്‌സസ് ക്ലിനിക്കിന്റെ 11-ാമത് ശാഖയാണ് ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്.

ചുരുങ്ങിയ ചെലവിൽ മികച്ച ചികിത്സയും പരിചരണവും സാധാരണക്കാർക്ക് ഉറപ്പുവരുത്താൻ ആക്‌സസ് ക്ലിനിക്ക് ശ്രദ്ധിക്കുമെന്ന് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ വിൽസൺ പറഞ്ഞു.

ജനറൽ മെഡിസിൻ, ഗൈനക്കോജി, ശിശുരോഗം, ഡെന്റൽ തുടങ്ങി വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകൾക്കു പുറമെ ലബോറട്ടറി സൗകര്യവും ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെയുമാണ് പ്രവർത്ത സമയം. എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും കാർഡുകൾ ആക്‌സസ് ക്ലിനിക്കിൽ സ്വീകരിക്കും.