സെൻട്രൽ ബാങ്ക് 1,500 കോടി സമാഹരിക്കും

Posted on: November 9, 2014

Central-Bank-of-India-Logo-

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 1,500 കോടി രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. 2014-15 ൽ 2,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്. 580 കോടി രൂപ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് വഴി എൽഐസിയിൽ നിന്നും സമാഹരിച്ചിരുന്നു. സെൻട്രൽ ബാങ്കിന് ഐഎൽ & എഫ്എസിലുള്ള ഓഹരി വിറ്റ് ബാക്കി തുക കണ്ടെത്താനാണ് പരിപാടി. ക്യുഐപിയും ആലോചിക്കുന്നുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് റിഷി പറഞ്ഞു. സെൻട്രൽ ബാങ്കിൽ കേന്ദ്ര ഗവൺമെന്റിന് 84.2 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.