മിസ്ഡ് കാള്‍ സേവനവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

Posted on: August 10, 2021

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വായ്പകള്‍ക്കും നിക്ഷേപ സേവനങ്ങള്‍ക്കും ഇനി മിസ്ഡ് കാള്‍ സേവനം. ബാങ്കിന്റെ സ്ഥാപകനായ സര്‍ സൊറാബ്ജി പോച്ച്ഖാനാവാലയുടെ 140 -ാം ജന്മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കിയത്.

വിവിധതരം വായ്പകള്‍ , ഇന്റര്‍നെറ്റ് ബാങ്കിങ്, എഫ്സിഎന്‍ആര്‍ പ്രൊഡക്ട് തുടങ്ങിയ വിവിധ സേവനങ്ങള്‍ക്കായി 9223901111 എന്ന ഫോണ്‍ നമ്പരിലേയ്ക്ക് മിസ്ഡ് കാള്‍ ചെയ്താല്‍ മതി.

ബാങ്ക് സ്ഥാപകന്റെ ജന്മദിനാഘോഷങ്ങള്‍ ഓഗസ്റ്റ് ഒമ്പതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ഓഫീസില്‍ നടന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒ യുമായ എം.വി.റാവുന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ആലോക് ശ്രീവാസ്തവ , വിവേക് വാഹി, രാജീവ് പുരി, വിശിഷ്ട വ്യക്തികള്‍ , സ്ഥാപകന്റെ കുടുംബത്തിലെ അംഗങ്ങള്‍, ജീവനക്കാര്‍ , ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: Central Bank |